Thursday, September 10, 2026
No menu items!
Homeവാർത്തകൾപിണറായി വിജയൻ ജീവിതത്തിൽ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപപോലും സമ്പാദിക്കാത്ത നേതാവ് ; വേട്ടയാടാൻ...

പിണറായി വിജയൻ ജീവിതത്തിൽ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപപോലും സമ്പാദിക്കാത്ത നേതാവ് ; വേട്ടയാടാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എം വി ജയരാജൻ.

കണ്ണൂർ : പിണറായി വിജയനെയും കുടുബത്തെയും വേട്ടയാടാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ. ചടയൻ ഗോവിന്ദൻ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം അനുസ്‌മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ജീവിതത്തിൽ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപപോലും സമ്പാദിക്കാത്ത നേതാവായ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ തെളിവില്ലാത്തത് കൊണ്ടാണല്ലോ മാത്യൂ കുഴൽനാടൻ നൽകിയ ഹർജി കോടതി തള്ളിയത്. ഒരു തെളിവുമില്ലെന്ന് വ്യക്തമായതിനാലാണ് ഇ ഡി കേസ് എടുക്കാതിരുന്നത്.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള അന്വേഷണ ഏജൻസിയായി ഇഡി മാറിയിരിക്കുകയാണ്. കോൺഗ്രസ് ബിജെപി ഡീലാണ് ഇപ്പോൾ നടക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ചടങ്ങിൽ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments