Thursday, September 10, 2026
No menu items!
Homeവാർത്തകൾപ്രിയദര്‍ശിനി പദ്ധതിക്കെതിരായി സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

പ്രിയദര്‍ശിനി പദ്ധതിക്കെതിരായി സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി. സ്വകാര്യ ബസുടമകള്‍ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ നല്‍കിയ ഹര്‍ജി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് തള്ളിയത്. പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് കമ്മീഷന്‍ വിധിച്ചു

സര്‍ക്കാരിന്റെ സൗജന്യ പദ്ധതി മൂലം മത്സരാധിഷ്ഠിത അവസരം ഇല്ലാതാക്കുന്നതായി സ്വകാര്യ ബസുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ പദ്ധതി സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു കൊണ്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

അതിനാല്‍ ഈ പദ്ധതി നിര്‍ത്തിവെക്കുകയോ തടയുകയോ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം സര്‍ക്കാരിന് ആശ്വാസകരമാണ്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments