Thursday, May 7, 2026
No menu items!
Homeവാർത്തകൾഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ഹമാസ് നേതാവിൻ്റെ മകൻ അസം അൽ-ഹയ്യക്ക് ഗുരുതര പരിക്ക്, 5...

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ഹമാസ് നേതാവിൻ്റെ മകൻ അസം അൽ-ഹയ്യക്ക് ഗുരുതര പരിക്ക്, 5 പേർ കൊല്ലപ്പെട്ടു

കെയ്‌റോ: തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ ഹമാസ് തലവൻ്റെ മകന് ഗുരുതരമായി പരിക്കേറ്റു. ഹമാസ് അംഗങ്ങളായ മറ്റ് അഞ്ച് പേരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു. ഹമാസിൻ്റെ ഗാസ മുനമ്പിലെ ഇപ്പോഴത്തെ പ്രധാന നേതാവ് ഖലിൽ അൽ-ഹയ്യയുടെ മകൻ അസം അൽ-ഹയ്യയാണ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്.

പലസ്തീനുമായി ബന്ധപ്പെട്ട് ഇസ്രയേലുമായി ഏറെക്കാലമായി നയതന്ത്ര ചർച്ച നടത്തുന്ന ഹമാസ് നേതാവാണ് ഖലിൽ അൽ-ഹയ്യ. ഇദ്ദേഹത്തിൻ്റെ മൂന്ന് മക്കളെ ഇസ്രയേൽ നേരത്തേ തന്നെ വധിച്ചിട്ടുണ്ട്. 2008ലും 2014 ലും ൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. ദോഹയിൽ വച്ച് ഹമാസിൻ്റെ നേതാക്കളെ വധിക്കാനുള്ള ഇസ്രയേൽ നീക്കം തടയുന്നതിനിടെ കഴിഞ്ഞ വർഷമാണ് മൂന്നാമത്തെ മകൻ കൊല്ലപ്പെട്ടത്. ഹമാസാണ് ഏറ്റവും ഒടുവിലത്തെ ആക്രമണത്തിൻ്റെ വിവരം പുറത്തുവിട്ടത്. ഇസ്രയേൽ സൈന്യം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments