ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ നിയമനം നടത്തുന്നു. കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. 9 വിഭാഗങ്ങളിലായി ആകെ 660 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ ജൂൺ 7 വരെ സമർപ്പിക്കാം.ഒഴിവുകൾസിവിൽ – 178 ഒഴിവുകൾഇലക്ട്രിക്കൽ – 221 ഒഴിവുകൾമെക്കാനിക്കൽ – 145 ഒഴിവുകൾസിസ്റ്റം (ഐടി/കമ്പ്യൂട്ടർ സയൻസ്) – 43 ഒഴിവുകൾഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ – 38 ഒഴിവുകൾജിയോളജി – 15 ഒഴിവുകൾഇൻഡസ്ട്രിയൽ എൻജിനീയറിങ് – 11 ഒഴിവുകൾരാജ്ഭാഷ (ഹിന്ദി) – 5 ഒഴിവുകൾകമ്പനി സെക്രട്ടറി – 4 ഒഴിവുകൾആകെ ഒഴിവുകൾ – 660പ്രായപരിധിജനറൽ, ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാർഥികൾക്ക് 30 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രായ ഇളവ് ലഭിക്കും.തെരഞ്ഞെടുപ്പ് പ്രക്രിയകംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ (CBT) വഴിയായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.പരീക്ഷ രണ്ട് പേപ്പറുകളായാണ് നടത്തുക.• പേപ്പർ 1 – ജനറൽ നോളജ്, ജനറൽ റീസണിംഗ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ് എന്നിവയിൽ നിന്ന് 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ. ആകെ മാർക്ക് 100.• പേപ്പർ 2 – ബന്ധപ്പെട്ട വിഷയത്തിലെ പ്രൊഫഷണൽ നോളജിൽ നിന്ന് 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ. ആകെ മാർക്ക് 100.ഇതിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ലീഡർഷിപ്പ് ഡെവലപ്‌മെന്റ് ട്രെയിനിങ് കമ്പനി നൽകും.തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ മാനേജ്മെന്റ് ട്രെയിനിയായി നിയമിക്കും. പരിശീലന കാലയളവിൽ പ്രതിമാസം 60,000 – 1,80,000 രൂപ ശമ്പള സ്കെയിലിൽ ആയിരിക്കും നിയമനം. ഒരു വർഷത്തെ ട്രെയിനിങും പ്രൊബേഷൻ കാലയളവും വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഉദ്യോഗാർഥികളെ ഓഫീസർ (ഡിസിപ്ലിൻ) തസ്തികയിൽ സ്ഥിരപ്പെടുത്തും
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക https://www.coalindia.in/career-cil/jobs-coal-india/



