തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി വാടസ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി സിപി ജോണ്‍ നാളെ നിര്‍വഹിക്കും. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്.
മെട്രോ റെയില്‍ മാതൃകയിലാണ് കെഎസ്ആര്‍ടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം വഴി വാട്സ്ആപ്പ് ടിക്കറ്റിങ് ഒരുക്കുന്നത്. യാത്രക്കാര്‍ക്ക് വാട്സ്ആപ്പ് ചാറ്റിലൂടെ യാത്ര ചെയ്യേണ്ട സ്ഥലം തെരഞ്ഞെടുത്ത് വളരെ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും, സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനും ഇതുവഴി സാധിക്കും.ആശയവിനിമയത്തിന് വിവിധ ഭാഷകള്‍ക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. സാധാരണക്കാര്‍ക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താന്‍ ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ കഴിയും

