Wednesday, August 5, 2026
No menu items!
Homeവാർത്തകൾഇന്ത്യൻ കോഫി ഹൗസുകളിൽ ജനറൽ വർക്കർ തസ്തികയിലേക്ക് 600 ഒഴിവുകൾ; അപേക്ഷകൾ സമർപ്പിക്കേണ്ട...

ഇന്ത്യൻ കോഫി ഹൗസുകളിൽ ജനറൽ വർക്കർ തസ്തികയിലേക്ക് 600 ഒഴിവുകൾ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13

തൃശൂർ: ഇന്ത്യൻ കോഫി ഹൗസുകളിൽ ജനറൽ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് കീഴിലെ കോഫി ഹൗസുകളിലാണ് നിയമനം. അകെ 600 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13

തസ്തിക: ജനറൽ വർക്കർ

അകെ ഒഴിവുകൾ: 600

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.

ശമ്പളം: തുടക്കത്തിൽ പ്രതിമാസം 12,000 രൂപ.

പ്രായം: 18-30. പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. മറ്റ് ആനുകൂല്യങ്ങളും എന്നിവ ലഭിക്കുന്നതാണ്.

അപേക്ഷാഫീസ്: 200 രൂപ

അപേക്ഷ: പൂരിപ്പിച്ച അപേക്ഷകൾ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.

വിലാസം: പ്രസിഡന്റ്, ഇന്ത്യൻ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം, ലിമിറ്റഡ് നമ്പർ-4227, ഹെഡ് ഓഫീസ്, വെളിയന്നൂർ, തൃശ്ശൂർ, പിൻ: 680021

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫി ഹൗസുകളുമായോ തൃശ്ശൂർ വെളിയന്നൂരിലുള്ള ഹെഡ് ഓഫീസുമായോ ബന്ധപ്പെടുക.

ഫോൺ: 0487-2425275.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 13 വൈകിട്ട് 5.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments