Wednesday, July 22, 2026
No menu items!
Homeവാർത്തകൾഇന്ത്യൻ എയർഫോഴ്‌സിൽ മ്യൂസിഷ്യൻമാരുടെ ഒഴിവുകൾ; സംഗീതോപകരണങ്ങളിൽ പ്രാവീണ്യമുള്ള പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം

ഇന്ത്യൻ എയർഫോഴ്‌സിൽ മ്യൂസിഷ്യൻമാരുടെ ഒഴിവുകൾ; സംഗീതോപകരണങ്ങളിൽ പ്രാവീണ്യമുള്ള പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിവായു (മ്യൂസിഷ്യൻ) തസ്തികയിൽ നിയമനം നടത്തുന്നു. അവിവാഹിതരായ പുരുഷ-വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ഓൺലൈൻ വഴി അപേക്ഷകൾ ഓഗസ്റ്റ് 2 വരെ സമർപ്പിക്കാം. പ്രീ-രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കായി 2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെ ന്യൂഡൽഹിയിലെയും ബെംഗളൂരുവിലെയും എയർഫോഴ്‌സ് കേന്ദ്രങ്ങളിൽ റിക്രൂട്ട്മെന്റ് റാലി നടക്കും.യോഗ്യതഅംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചിരിക്കണം.നിർദ്ദിഷ്ട സംഗീതോപകരണങ്ങളിൽ കുറഞ്ഞത് ഒന്നിലെങ്കിലും പ്രാവീണ്യം ഉണ്ടായിരിക്കണം.ടെംപോയും പിച്ചും കൃത്യമായി പാലിച്ച് സംഗീതം അവതരിപ്പിക്കാനും ഒരു പൂർണഗാനം ആലപിക്കാനുമുള്ള കഴിവ് നിർബന്ധമാണ്സംഗീതോപകരണങ്ങൾകോൺസർട്ട് ഫ്ലൂട്ട്, ക്ലാരിനെറ്റ്, സാക്സഫോൺ, ട്രംപറ്റ്, ട്രോംബോൺ, യൂഫോണിയം, ട്യൂബ, കീബോർഡ്, പിയാനോ, ഗിറ്റാർ, വയലിൻ, ഡ്രംസ്, ഇന്ത്യൻ ക്ലാസിക്കൽ സംഗീതോപകരണങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രാവീണ്യം വേണം. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലെ ഉപകരണങ്ങളിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കുംപ്രായപരിധി2005 ജനുവരി 1 മുതൽ 2009 ജൂലൈ 1 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.എൻറോൾമെന്റ് സമയത്ത് പരമാവധി പ്രായം 22 വയസ്സ് ആയിരിക്കണം.ശമ്പളവും സേവാനിധിയുംഅഗ്നിപഥ് പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം മുതൽ നാലാം വർഷം വരെ നിശ്ചിത പ്രതിമാസ ശമ്പളവും അലവൻസുകളും ലഭിക്കും.സേവനം പൂർത്തിയാക്കുന്നവർക്ക് സേവാനിധി പാക്കേജും നൽകുംതെരഞ്ഞെടുപ്പ് രീതിഉദ്യോഗാർഥികളെ ആദ്യം സംഗീത പ്രാവീണ്യ പരിശോധനയ്ക്ക് വിധേയരാക്കും.തുടർന്ന് ശാരീരികക്ഷമത പരീക്ഷ ( PFT) നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് എഴുത്തുപരീക്ഷ ഉണ്ടാകും.അതിന് ശേഷം വിശദമായ മെഡിക്കൽ പരിശോധന നടത്തും.വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രായം, തിരിച്ചറിയൽ രേഖകൾ, സംഗീത യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് അന്തിമ മെറിറ്റ് പട്ടിക തയ്യാറാകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

.

https://iafrecruitment.edcil.co.in/agniveervayu/pdffiles/Musician%20%20Rally%2001%20of%202027.pdf
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments