Tuesday, September 29, 2026
No menu items!
Homeവാർത്തകൾഇനി മാധ്യമങ്ങൾ മുഖ്യമന്ത്രി യുടെ പിന്നാലെ വരേണ്ട; ബുധനാഴ്ച മാധ്യമങ്ങളെ കാണും, ആവശ്യമെങ്കിൽ മുൻകൂട്ടി...

ഇനി മാധ്യമങ്ങൾ മുഖ്യമന്ത്രി യുടെ പിന്നാലെ വരേണ്ട; ബുധനാഴ്ച മാധ്യമങ്ങളെ കാണും, ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് സി.എം ഓഫീസ്. മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം മാധ്യമങ്ങൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.മന്ത്രി സഭായോഗത്തിനുശേഷം എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം പ്രതികരണം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർ എത്തുകയും അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് വലിയ വാർത്തയാകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനും പൊ‌ലീസ് നടപടി തുടങ്ങിയിട്ടുണ്ട്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പൊലീസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് തീരുമാനം.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.ഏതാനും ദിവസം മുൻപ്‌ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കും തിരക്കും ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

എറണാകുളത്തു നടന്ന പരിപാടിയിൽ മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്ത് പോകരുതെന്നും സെഡ് പ്ലസ് സുരക്ഷയുള്ളയാളാണെന്നും പൊലീസ് മാധ്യമപ്രവർത്തരോട് നിർദേശിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments