Tuesday, September 29, 2026
No menu items!
Homeവാർത്തകൾമരുന്ന് ക്ഷാമവാർത്തകൾ വ്യാജമെന്ന ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി സമ്മതിച്ച് ആരോഗ്യവകുപ്പ്...

മരുന്ന് ക്ഷാമവാർത്തകൾ വ്യാജമെന്ന ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി സമ്മതിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം;

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി സമ്മതിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം. ആശുപത്രികൾ സ്വന്തം നിലയിൽ മരുന്ന് സ്റ്റോക്ക് ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. മാധ്യമങ്ങളോട് ഒന്നും മിണ്ടണ്ടെന്നും ഒരു വിവരവും നൽകേണ്ടെന്നും ശബ്ദസന്ദേശത്തിലുണ്ട്. മരുന്ന് ക്ഷാമവാർത്തകൾ വ്യാജമെന്ന് മുമ്പ് പറഞ്ഞ ആരോഗ്യമന്ത്രി അടുത്ത മാസം 15ആം തീയതിയോടെ പ്രശ്നപരിഹാരമാകുമെന്നാണ് ഇപ്പോൾ പറയുന്നത്

അസൂയക്കും കുശുമ്പിനും ഒഴിച്ച് ബാക്കിയെല്ലാത്തിനും സർക്കാർ ആശുപത്രികളിൽ മരുന്നുണ്ടെന്നായിരുന്നു മരുന്ന് ക്ഷാമ വാർത്തകളോടുള്ള ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രതികരണം. മന്ത്രി ഈ പറഞ്ഞ് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഗുരുതര പ്രതിസന്ധി സമ്മതിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം. എഡിഎച്ച്എസുമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോജക്ട് മാനേജർമാർ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ആശുപത്രികൾ സ്വന്തം നിലയിൽ മരുന്ന് സംഭരിക്കണമെന്ന നിർദ്ദേശം.

അല്ലെങ്കിൽ പ്രശ്നമാകുമെന്ന മുന്നറിയിപ്പുമുണ്ട്. പ്രശ്നം രൂക്ഷമാകാമെങ്കിലും ഒന്നും പുറത്തുപറയേണ്ടെന്നും ഒന്നും ആരെയും അറിയിക്കേണ്ടതെന്നും ഡിഎച്ച്എസ്. മാധ്യമങ്ങൾക്ക് വിവരം നൽകരുത്. മാധ്യമങ്ങളോട് സൂപ്രണ്ടുമാർ സംസാരിക്കുന്നില്ലെന്ന് ‍ഡിഎംഒമാർ ഉറപ്പാക്കണമെന്നും വിചിത്ര നിർദ്ദേശം.റാബിസ് വാക്സിനും വൈറ്റമിൻ കോപൗണ്ടുകളും അടക്കം അവശ്യവും അത്യാവശ്യവുമായ 209 ഇനം മരുന്നുകളുടെ പുതിയ സ്റ്റോക്ക് ഇനിയും എത്താത്തത് വലിയ പ്രതിസന്ധിയുണ്ടാകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോക്കൽ പർച്ചേസിംഗ് നടത്തി പ്രതിസന്ധി പുറത്തറിയിക്കാതിരിക്കണം എന്നാണ് ആശുപത്രികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.മാധ്യമവാർത്തകൾ സ്വകാര്യലോബിക്ക് വേണ്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞത്. ഡിഎച്ച്എസിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ പ്രതിസന്ധിയുണ്ടടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രിയും. ഡിഎച്ച്എസിന്റെ ശബ്ദസന്ദേശം ആയുധമാക്കുകയാണ് പ്രതിപക്ഷം. ഓദ്യോഗിക കുറ്റസമ്മതമാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments