Sunday, August 30, 2026
No menu items!
Homeവാർത്തകൾആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും

രാവിലെ 9.30ന് ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ജലഘോഷയാത്രയും മൂന്നിന് മത്സര വള്ളംകളിയും ആരംഭിക്കും. 51 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. ജലഘോഷയാത്രയുടെ ഏറ്റവും മുന്നിലായി തിരുവോണത്തോണി തുഴഞ്ഞുനീങ്ങും. പിന്നാലെ ബി ബാച്ച് പള്ളിയോടങ്ങളും എ ബാച്ച് പള്ളിയോടങ്ങളും ഭഗവത് സ്തുതി പാടി അകമ്പടിയാകും. മൂന്നുമണിക്ക് മത്സര വള്ളംകളി ആരംഭിക്കും. വിജയികള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. ഏറ്റവും ഭംഗിയായി ചമയത്തോട് കൂടി പാടി തുഴയുന്ന പള്ളിയോടത്തിന് ആര്‍.ശങ്കര്‍ സ്മാരക സുവര്‍ണ ട്രോഫി നല്‍കും.

അതേസമയം സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് സമാപിക്കും. വാരാഘോഷത്തിന്റെ ഭാഗമായിട്ടുള്ള വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് അഞ്ചിന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ലോക്ഭവന് സമീപത്തു നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെയാണ് സാംസ്‌കാരിക ഘോഷയാത്ര കടന്നുപോകുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍, മുഖ്യമന്ത്രി വി.ഡി സതീശന്‍, മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്‌ലോട്ടുകളും 99 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments