Friday, July 31, 2026
No menu items!
Homeവാർത്തകൾഅമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ നടന്ന ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കും. അമിത് ഷാ സഭയിൽ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്താനുള്ള നീക്കം നടത്തുന്നത്. ഇന്ത്യാ സഖ്യ എംപിമാരുടെ യോഗത്തിന് ശേഷം പാർലമെന്റ് കവാടത്തിൽ സംയുക്ത പ്രതിഷേധവും സംഘടിപ്പിക്കും. അതേസമയം, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിലും സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന ബിലും ഇന്ന് ലോക്‌സഭയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, അയോധ്യ രാമക്ഷേത്ര ഭണ്ഡാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഉയർത്തി കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാർലമെന്റിന്റെ ഇന്നത്തെ നടപടികളും പ്രതിഷേധങ്ങളും രാഷ്ട്രീയമായി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments