Tuesday, July 14, 2026
No menu items!
Homeവാർത്തകൾഹോർമുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഹോർമുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

തെഹ്റാൻ: ഹോർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്ക് . പരിക്കേറ്റവരിൽ 6 പേരും ഇന്ത്യക്കാരാണ്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഒമാൻ തീരം വഴി ഹോർമുസ് മുറിച്ച് കടക്കാൻ ശ്രമിക്കവേയാണ് ആക്രമണം ഉണ്ടായത് . യുഎഇ പ്രതിരോധ മന്ത്രാലയം ആക്രമണം സ്ഥിരീകരിച്ചു. തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി.യുഎഇയുടെ മംബാസ, അൽ ബാഹിയ എന്നീ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ക്രൂയിസ് മിസൈൽ പതിച്ച് ടാങ്കറുകൾക്ക് തീ പിടിച്ചു. ഇറാനുമേലുള്ള നാവിക ഉപരോധം ഇന്ന് ആരംഭിക്കുമെന്നും ഹോർമുസിന്‍റെ അധികാരം തങ്ങള്‍ പിടിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോർമുസിലും ഇറാന്‍ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടം രേഖപ്പെടുത്തി.യുഎസ് പടക്കപ്പല്‍ ആക്രകമിച്ചായിരുന്നു ഇതിന് ഇറാന്‍റെ മറുപടി. അതേസമയം ആഗോളവിപണിയില്‍ എണ്ണവില ഉയർന്നു. രണ്ട് യുഎഇ എണ്ണകപ്പലുകൾക്ക് നേരേ നടന്ന ആക്രമണത്തിലാണ് മരണം ഉണ്ടായിരിക്കുന്നത് .അതേസമയം ഇറാനിൽ വീണ്ടും ആക്രമണമുണ്ടായി. ഹോർമുസ്, ബന്ദർ അബ്ബാസ് മേഖലകളിൽ വൻ സ്ഫോടനം നടന്നു. ഇറാനെതിരായ ആക്രമണം മൂന്നാഴ്ച വരെ തുടരുമെന്ന് ട്രംപ് പറഞ്ഞു.യുറേനിയം നശിപ്പിക്കാനുള്ള പ്രത്യേക മിഷനും ഇതിനിടയിൽ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. ഹോർമൂസിൽ യുഎസ് ടോൾ സിസ്റ്റം നടപ്പാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments