Monday, April 27, 2026
No menu items!
Homeവാർത്തകൾസംസ്ഥാനത്ത് ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മെച്ചപ്പെട്ട വേനൽമഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഇന്ന് മുതൽ മഴ കിട്ടിയേക്കും. കാറ്റോടും ഇടിമിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മഴ മുന്നറിയിപ്പിനിടെയും സംസ്ഥാനത്ത് ഇന്ന് താപനില മുന്നറിയിപ്പുമുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുകയാണ്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ഇന്നലെ പാലക്കാട് വീണ്ടും നാല്പത് ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നിരുന്നു. 40.1ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments