Monday, September 14, 2026
No menu items!
Homeവാർത്തകൾശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി വനിത ഏഷ്യ കപ്പ് കിരീടം, ഇന്ത്യ എട്ടാം തവണയും സ്വന്തമാക്കി

ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി വനിത ഏഷ്യ കപ്പ് കിരീടം, ഇന്ത്യ എട്ടാം തവണയും സ്വന്തമാക്കി

ദുബൈ: വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റന്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ റെക്കോര്‍ഡ് എട്ടാം തവണയും ഏഷ്യ കപ്പ് സ്വന്തമാക്കിയത്.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വെച്ചത്. ഇന്ത്യക്കായി ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ധാനയും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. ഏഷ്യ കപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ (129 റണ്‍സ്) ഇരുവരും ടീമിന് അടിത്തറയിട്ടു.39 പന്തില്‍ നിന്ന് 9 ഫോറും 2 സിക്‌സറും സഹിതം 68 റണ്‍സ് നേടിയ ഷെഫാലിയാണ് ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന 39 പന്തില്‍ 59 റണ്‍സ് നേടി. ഒടുവില്‍ ഗുണലന്‍ കമലിനിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് (5 പന്തില്‍ പുറത്താകാതെ 15 റണ്‍സ്) ഇന്ത്യന്‍ സ്‌കോര്‍ 183-ല്‍ എത്തിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments