Saturday, May 16, 2026
No menu items!
Homeവാർത്തകൾയുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച;

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച;

ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഇതാദ്യമായി വിപണിയില്‍ ഒരു യുഎസ് ഡോളറിന് 96 രൂപ എന്ന നിലവാരത്തിന് താഴേക്ക് രൂപ എത്തിയതോടെ വിദേശ വ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.നിലവിൽ യുഎഇ ദിര്‍ഹവുമായുള്ള വിനിമയ നിരക്ക് 26 രൂപയും കടന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷവും യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിലെ അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിന് കാരണം.എന്നാൽ രൂപയുടെ തകര്‍ച്ചയില്‍ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവര്‍ക്ക് ഈ സാഹചര്യം അനുകൂലമാണ്. രൂപയുടെ മൂല്യം കുറഞ്ഞതോടെ കൂടുതല്‍ പണം ലഭിക്കുന്നതിനാല്‍ പലരും വലിയ തുകകള്‍ കൈമാറാന്‍ താല്പര്യം കാണിക്കുന്നുണ്ട്. ഇതിനായി ബാങ്ക് വായ്പകള്‍ക്കും പലരും ശ്രമിക്കുന്നു. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇതേ നിലയില്‍ തുടരുകയോ കൂടുതല്‍ ഇടിയുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments