Friday, October 9, 2026
No menu items!
Homeവാർത്തകൾമാസപ്പടി കേസിൽ പിണറായി വിജയനും, മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി വിധി...

മാസപ്പടി കേസിൽ പിണറായി വിജയനും, മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു ഹരജിക്കാരനും, ഇഡിയും കോടതിയിൽ സ്വീകരിച്ചത്. പ്രാഥമിക അന്വേഷണം നടത്തി വസ്തുതകൾ ബോധ്യപ്പെട്ടാൽ രജിസ്റ്റർ ചെയ്യുമെന്ന സുപ്രിംകോടതി വിധികൾ ഉണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ രേഖകൾ കോടതി വിളിച്ചു വരുത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ഇന്ന് വിധി പറയുക. പൊതുപ്രവർത്തകനായ കെ.എം ഷാജഹാൻ നൽകിയ ഹരജിയിൽ വിധി പറയുന്നത് ജസ്റ്റിസ് എ. ബദറുദിൻ ആണ്.അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി ലക്ഷ്യമിടുകയാണ്. ഹസന്‍ വാരിസിന്റെയും ഷൈജലിന്റെയും മൊഴി വിശദമായി പരിശോധിക്കും. റിയാസുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നാണ് വാരിസ് പറയുന്നത്. നിലവില്‍ ഇഡിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. സാമ്പത്തിക ഇടപാടില്‍ കൃത്യമായ തെളിവുകളുണ്ടെന്നാണ് ഇഡിയുടെ വാദം.കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നോട്ടീസ് അയച്ചിരുന്നു. റിയാസ് മന്ത്രിയായിരിക്കെ സമ്പാദിച്ച പണം സുഹൃത്തുക്കള്‍ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments