Thursday, September 10, 2026
No menu items!
Homeവാർത്തകൾമരങ്ങൾ വളർത്തി കാർബൺ കുറച്ച് ഓക്സിജൻ കൂട്ടുന്ന രീതിക്ക് ബദൽ സംവിധാനമായി ലിക്വിഡ് ട്രീ...

മരങ്ങൾ വളർത്തി കാർബൺ കുറച്ച് ഓക്സിജൻ കൂട്ടുന്ന രീതിക്ക് ബദൽ സംവിധാനമായി ലിക്വിഡ് ട്രീ സംരംഭവുമായി വികെ രതീഷ്

തൃശൂർ: മരങ്ങൾ വളർത്തി കാർബൺ കുറച്ച് ഓക്സിജൻ കൂട്ടുന്ന രീതി പറ്റാത്തയിടങ്ങളിലേക്ക് ബദൽ സംവിധാനമായി ലിക്വിഡ് ട്രീ. ജയ്‌പുരിലെ എൻ.ഐ.ടി.യിൽ നിന്ന് ബിരുദവും അമേരിക്കയി ലെ ഗ്രീൻഹൗസ് ഗ്യാസ് മാനേ ജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാർബൺ ഫുട്പ്രിന്റ് ഓഡിറ്റിങ്ങിൽ ബിരുദാനന്തരബിരുദ വും നേടിയ കൈപ്പറമ്പ് വടേരിയാട്ടിൽ വി.കെ. ലതീഷാണ് ലിക്വിഡ് ട്രീ സംവിധാനത്തിൽ കണ്ടുപിടിത്താവകാശം നേടിയത്.

പൊതുവിടങ്ങളിൽ അനായാസം ഉപയോഗപ്പെടുത്താ വുന്ന ലിക്വിഡ് ട്രീയെ വീട്ടുമു റിക്കുള്ളിലേക്കും ഓഫീസ് മുറി ക്കുള്ളിലേക്കും എത്തിച്ചിരിക്കുകയാണ് ലതീഷിന്റെ ലോ കാർ ബൺ സൊലൂഷൻ സംരംഭം. സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും ആവശ്യമുള്ള പേഴ്സണൽ റോബോട്ടുകൂടിയായി ലിക്വിഡ് ട്രീ സംവിധാനം പ്രവർത്തിപ്പിച്ചു തുടങ്ങി.ലിക്വിഡ് ട്രീ ശുദ്ധജല-ഉപ്പുരസജല ഏകകോശ സൂക്ഷ്മജീവജാല ങ്ങളായ മൈക്രോ ആൽഗകളെ വെള്ളവും പോഷകങ്ങളുമുപയോഗിച്ച് ജൈവിക പ്ര തിപ്രവൃത്തിയിലൂടെ ബദൽ പ്ര കാശസംശ്ലേഷണം നടത്തുന്നതാണ് ലിക്വിഡ് ട്രീ സംവിധാനം. 200 മുതൽ 1000 ലിറ്റർ വരെ ശേഷിയുള്ള ചില്ല് ടാങ്കുകളിലാണ് ലിക്വിഡ് ട്രീ ഒരു ക്കുന്നത്. ആൽഗകൾ സൂര്യപ്രകാശം ഇല്ലാത്ത സമയത്ത് ടാങ്കിന് മുകളിലെ പ്രകാശ സംശ്ലേഷനം നടത്തി കാർബൺ ഡൈഓക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്തുവിടും. പു റത്തുവിടുന്ന കാർബൺ, ടാ ങ്കിൻ്റെ അടിയിലെ അറയിൽ സംഭരിക്കും. ടെ സഹായത്തോടെയും സം100 ശതമാനം ശുദ്ധമായ കാർബണിന് വിപണിയിൽ നല്ല വിലയുമുണ്ട്. സൂര്യപ്രകാശം ഇല്ലാതെയും പ്രവർത്തിപ്പിക്കാമെന്നതിനാലാണ് മുറികളി ലേക്ക് അനുയോജ്യമാകുന്നത്. കൈരളി അഗ്രി ക്കൾച്ചറൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് കൊച്ചിയിലെ മറൈൻ ആൻഡ് ഓഷ്യൻ സയൻസ് സർവ കലാശാലയിൽ സ്ഥാപിച്ച 1000 ലിറ്റർ ശേഷിയുള്ള ലിക്വിഡ് ട്രീയാണ് രാജ്യത്തെ ആദ്യ പദ്ധതി. മറൈൻ1000 ലിറ്റർ ശേഷിയുള്ള ലിക്വിഡ് ട്രീക്ക് 10 ആൽമരങ്ങൾക്ക് കഴിയുന്നവിധം തു ല്യമായ കാർബൺ കുറയ്ക്കാനും ഓക്സിജൻ നൽകാനുമാകുന്നുണ്ട്. ഒരു മാസം 180 കിലോ ഗ്രാം ശുദ്ധമായ കാർബണും കിട്ടുന്നുണ്ട്. 200 ലിറ്റർ ശേഷി യുള്ളതിന് മൂന്നു ലക്ഷം വരെ വില വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments