ന്യൂജേഴ്‌സി: ഇരട്ടഗോള്‍ നേടി ഫ്രാന്‍സിന്റെ വിജയശില്‍പ്പിയായ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ലോകകപ്പിലെ ഗോള്‍വേട്ടയില്‍ റെക്കോര്‍ഡിട്ടു. ലോകകപ്പിലെ ഗോള്‍വേട്ടയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ, അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി എന്നിവരെയാണ് എംബാപ്പെ മറികടന്നത്. സെനഗലിനെതിരായ ഇരട്ട ഗോളോടെ എംബാപ്പെയുടെ ലോകകപ്പിലെ ഗോള്‍ നേട്ടം 14 ആയി
ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ എംബാപ്പെയുള്ളത്. ഇതിഹാസ താരം പെലെ (12 ഗോള്‍), അര്‍ജന്റീനയുടെ ലയണല്‍ മെസി (13) എന്നിവരെയാണ് എംബാപ്പെ ഗോളടിയില്‍ പിന്നോട്ടു തള്ളിയത്. ജര്‍മ്മനിയുടെ ഇതിഹാസ താരം ഗെര്‍ഡ് മുള്ളര്‍ക്കൊപ്പം (14) മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ എംബാപ്പെയുള്ളത്.
ബ്രസീല്‍ സൂപ്പര്‍ താരമായിരുന്ന റൊണാള്‍ഡോ നസാരിയോയും (15), ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയും (16) മാത്രമാണ് ഇനി എംബാപ്പെയ്ക്ക് മുന്നിലുള്ളത്. മൂന്നാമത്തെ ലോകകപ്പ് മാത്രം കളിക്കുന്ന എംബാപ്പെ കഴിഞ്ഞ രണ്ട് ലോകകപ്പ് മത്സരങ്ങളില്‍ നിന്നു മാത്രം അഞ്ചു ഗോളുകളാണ് നേടിയത്. 2022-ലെ ഫൈനലില്‍ ഹാട്രിക് നേടിയ എംബാപ്പെ, ഈ ലോകകപ്പിലെ ആദ്യമത്സരത്തില്‍ സെനഗലിനെതിരായ ഇരട്ട ഗോളും കണ്ടെത്തി
ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് സെനഗലിനെ തോല്‍പിച്ചത്. മത്സരത്തിന്‍റെ 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ പാസിൽ നിന്ന് സെനഗൽ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയെ കീഴടക്കി എംബാപ്പെ തന്‍റെ ആദ്യ ഗോൾ നേടി. ഇതോടെ 12 ഗോളുകൾ നേടിയ ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്നു. ഇഞ്ചുറി ടൈമിൽ തന്‍റെ രണ്ടാം ഗോളും ലോകകപ്പിലെ 14-ാം ഗോളും എംബാപ്പെ സ്വന്തമാക്കി

