തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രാവിലെ മുതൽ ജലവിതരണം മുടങ്ങി.ആശുപത്രിയിലെ ഏഴാം വാർഡിലാണ് വെള്ളമില്ലാത്തത്. ചൊവ്വാഴ്ച രാവിലെ മുതൽ ജലവിതരണം മുടങ്ങിയതായി രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
വാർഡിലെ വാഷ്ബേസിനിലെ രണ്ട് പൈപ്പുകളും പൂട്ടിയ നിലയിലാണ്. ഏഴാം വാർഡിലെ ഒരു കുളിമുറി ഉള്ളത് പൂട്ടിയിട്ടിരിക്കുകയാണ് ഇത് സംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ ഡ്യൂട്ടിയിലുള്ള ജീവനക്കാർ പറയുന്നത് അത് ഭിന്നശേഷിക്കാരുടെ കുളിമുറിയാണെന്നാണ് ഭിന്നശേഷിക്കാർക്ക് മാത്രം ഉപയോഗിക്കാനുള്ള കുളിമുറി ആണെങ്കിൽ ബാക്കിയുള്ള രോഗികളും കൂട്ടിരിപ്പുകാരും എങ്ങനെ കുളിക്കും എന്നത് ചോദ്യമാവുകയാണ്. ഗർഭപാത്ര സംബന്ധമായ വിവിധ സർജറികൾക്ക് വിധേയമായവരും, സർജറികൾക്ക് ഊഴം കാത്ത് കിടക്കുന്ന രോഗികളാണ് ഈ വാർഡിലുള്ളത്. ആശുപത്രി ജീവനക്കാരോട് ഈ വിവരം ധരിപ്പിച്ചപ്പോൾ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് പറയുന്നത്.
കുടിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.

