Monday, July 13, 2026
No menu items!
Homeവാർത്തകൾകോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരം 24 ദിവസത്തിൽ; സോനം വാങ്ചുക്കിന്റെ നിരാഹാരസമരം 15 ദിവസം...

കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരം 24 ദിവസത്തിൽ; സോനം വാങ്ചുക്കിന്റെ നിരാഹാരസമരം 15 ദിവസം പിന്നിട്ടു, സമരത്തിന് ജനപിന്തുണ ഏറുന്നു

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി നടത്തുന്ന സമരം 24 ദിവസത്തില്‍. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ എത്തുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 20ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സിജെപി വക്താക്കള്‍ അറിയിച്ചു.സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും 16 ദിവസമായി നിരാഹാരമിരിക്കുന്ന പരിസ്ഥിതി പ്രവത്തകന്‍ സോനം വാങ്ചുക്കും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു.രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിലും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ചാണ് സിജെപിയുടെ സമരം. സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാരസമരം 15 ദിവസം പിന്നിട്ടു. വാങ്ചുക്കിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയാണെന്നും ഇതുവരെ 7.8 കിലോഗ്രാം വരെ ഭാരം കുറഞ്ഞുവെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 20ന് ആരംഭിച്ച സമരം ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചാല്‍ മാത്രമേ അവസാനിപ്പിക്കുകയുള്ളു എന്നാണ് സിജെപിയുടെ നിലപാട്. പ്രതിഷേധത്തില്‍ സിജെപിയെ പിന്തുണച്ച് കര്‍ഷകരും വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്. സ്വാതന്ത്രസമര പോരാളിയും 101 വയസുകാരനുമായ പണ്ഡിറ്റ് രാമകൃഷ്ണന്‍, സിപിഎം ദേശീയ സെക്രട്ടറി എം.എ ബേബി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ബൃന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരുള്‍പ്പെടെ ജന്തര്‍ മന്തറില്‍ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments