Sunday, June 14, 2026
No menu items!
Homeവാർത്തകൾകേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി 78 ട്രേഡുകളിലേക്ക് വ്യാവസായിക പരിശീലന വകുപ്പിന്റെ ജാലകം...

കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി 78 ട്രേഡുകളിലേക്ക് വ്യാവസായിക പരിശീലന വകുപ്പിന്റെ ജാലകം പോർട്ടൽ വഴി ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം.

തിരുവനന്തപുരം: കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി 78 ട്രേഡുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. എൻ.സി.വി.ടി/എസ്.സി.വി.ടി അംഗീകാരമുള്ള ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകളാണ് ഉള്ളത്. താല്പര്യമുള്ള വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലന വകുപ്പിന്റെ ജാലകം പോർട്ടൽ വഴി ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം.വിദ്യാർഥികൾക്ക് വീടുകളിൽ നിന്നോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐടിഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐടിഐയുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐടിഐകളിലേക്കുമുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകൾ ഐടിഐകളിലും പ്രസിദ്ധീകരിക്കും.പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി അഡ്മിഷൻ ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ അപേക്ഷകർക്ക് സ്വയം തെരഞ്ഞെടുക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട പോർട്ടലുകൾ https://itiadmissions.kerala.gov.in, https://det.kerala.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments