Sunday, June 14, 2026
No menu items!
Homeവാർത്തകൾസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റിസ് തസ്തികയിൽ 4500 ഒഴിവുകൾ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റിസ് തസ്തികയിൽ 4500 ഒഴിവുകൾ

ന്യൂഡൽഹി: ബാങ്കിംഗ് മേഖലയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റിസ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 4500 ഒഴിവുകളിലേക്കാണ് നിയമനം. കേരളത്തിലും ഒഴിവുകൾ ഉണ്ട്‌. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22.

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

2022 ജനുവരി 1-നോ അതിന് ശേഷമോ ബിരുദം പൂർത്തിയാക്കിയിരിക്കണം.

അപേക്ഷകരുടെ പ്രായം 2026 മെയ് 31 പ്രകാരം 20 മുതൽ 28 വയസ്സ് വരെയാണ്.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും സർക്കാർ ചട്ടപ്രകാരമുള്ള മറ്റ് വിഭാഗങ്ങൾക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 116 ഒഴിവുകളുണ്ട്.

അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം.

അപേക്ഷകർ ആദ്യം കേന്ദ്ര സർക്കാരിന്റെ NATS പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. തുടർന്ന് BFSI SSC പോർട്ടലിലൂടെ അന്തിമ അപേക്ഷ സമർപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കണം.

മുൻപ് ഏതെങ്കിലും സ്ഥാപനത്തിൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയവർക്കും നിലവിൽ അപ്രന്റിസ് പരിശീലനം നടത്തുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

ബിരുദം നേടിയ ശേഷം ഒരു വർഷമോ അതിലധികമോ ജോലി പരിചയമുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.

ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ, രേഖാ പരിശോധന, മെഡിക്കൽ ഫിറ്റ്നസ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.

ഓൺലൈൻ പരീക്ഷയ്ക്ക് 100 മാർക്കാണ്.

ജനറൽ/ഫിനാൻഷ്യൽ അവബോധം, റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, കംപ്യുട്ടർ പരിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൾപ്പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

പരീക്ഷയുടെ ദൈർഘ്യം 60 മിനിറ്റാണ്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല.

തെരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുമാർക്ക് ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 15,000 സ്റ്റൈപ്പൻഡ് ലഭിക്കും. എന്നാൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയാലും ബാങ്കിൽ സ്ഥിര നിയമനത്തിന് അവകാശം ലഭിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments