Monday, December 22, 2025
No menu items!
Homeവാർത്തകൾകുറവിലങ്ങാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനം കടുത്തുരുത്തി എം എൽ എ അഡ്വ മോൻസ് ജോസഫ് ഉദ്ഘാടനം...

കുറവിലങ്ങാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനം കടുത്തുരുത്തി എം എൽ എ അഡ്വ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

കുറവിലങ്ങാട്: കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനം കടുത്തുരുത്തി എം എൽ എ അഡ്വ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷക ദിനാചരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിക്കുകയും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി കർഷകദിന സന്ദേശവും കൃഷി ഡപ്യൂട്ടി ഡയറക്ടർ നിഷ മേരി സിറിയക് പദ്ധതി വിശദീകരണവും നടത്തി .

പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ സജികുമാർ വയനാട് ദുരന്ത ബാധിതരേയും മൺമറഞ്ഞ പൂർവ്വകാല കർഷകരേയും സ്മരിച്ചു കൊണ്ട് സ്മരണാഞ്ജലി നടത്തി. അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാബു ജോർജ് സ്വാഗതവും കൃഷി ഓഫീസർ ഇൻ ചാർജ് ഷിജിന വി എം നന്ദിയും പറഞ്ഞു .
കോട്ടയം ജില്ലയുടെ 75-ാം പിറന്നാൾ സ്മരണാർത്ഥം 75 കർഷക പ്രതിനിധികളെ ആദരിച്ചു. യശശ്ശരീരനായ കല്ലുവേലിൽ തോമസ് സർ മികച്ച കർഷകർക്കായി ഏർപ്പെടുത്തിയ എൻഡോവ്മെൻ്റ് പ്രകാരമുള്ള ക്യാഷ് അവാർഡ് 75 കർഷകർക്കും സമ്മാനിച്ചു . പഞ്ചായത്തിലെ മികച്ച കൃഷിക്കൂട്ടത്തിന് ബേബിച്ചൻ തയ്യിൽ ഏർപ്പെടുത്തിയ തയ്യിൽ പാപ്പൻ മെമ്മോറിയൽ ക്യാഷ് അവാർഡും വിതരണം ചെയ്തു. പായസ വിതരണവും നടത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments