പാകിസ്താനിൽ കഴിഞ്ഞയാഴ്ച നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് നയതന്ത്ര പ്രതിസന്ധികൾ അടിവരയിടുന്ന വാൻസിന്റെ പ്രസ്താവന പുറത്തുവരുന്നത്.അമേരിക്കയും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസമാണ് സമാധാന ശ്രമങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്. വെടിനിർത്തൽ ഒരു ശാശ്വത കരാറാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട പ്രശ്നങ്ങൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്നും അദ്ദേഹം ചൊവ്വാഴ്ച വ്യക്തമാക്കി.
“ഇറാനും അമേരിക്കയും തമ്മിൽ വലിയ തോതിലുള്ള അവിശ്വാസം നിലനിൽക്കുന്നുണ്ട്. ആ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ല,” റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച് വാൻസ് പറഞ്ഞു. പാകിസ്താനിൽ കഴിഞ്ഞയാഴ്ച നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് നയതന്ത്ര പ്രതിസന്ധികൾ അടിവരയിടുന്ന വാൻസിന്റെ പ്രസ്താവന പുറത്തുവരുന്നത്.എന്നിരുന്നാലും, ഒരു കരാറിലെത്താൻ ഇറാനിയൻ പ്രതിനിധികൾ ആഗ്രഹിക്കുന്നുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുന്ന രീതിയിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


