Wednesday, April 15, 2026
No menu items!
Homeവാർത്തകൾബിഹാറില്‍ ഇനി ബി.ജെ.പി; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ബിഹാറില്‍ ഇനി ബി.ജെ.പി; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് പ​തി​റ്റാ​ണ്ടി​ല​ധി​കം മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലി​രു​ന്ന് ബി​ഹാ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ന്റെ ക​ടി​ഞ്ഞാ​ൺ പി​ടി​ച്ച നി​തീ​ഷ് കു​മാ​ർ യു​ഗം അ​വ​സാ​നി​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി ബി​ഹാ​റി​ന്റെ ആ​ദ്യ ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​യാ​യി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി പ​ദ​വി രാ​ജി​വെ​ച്ച് ബി.​ജെ.​പി​ക്ക് ആ​ദ്യ മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. ബി.​ജെ.​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ സാ​മ്രാ​ട്ട് ചൗ​ധ​രി​യെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ചു.പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് സാമ്രാട്ട് ചൗധരി പറഞ്ഞു. 57-കാരനായ സാമ്രാട്ട് ചൗധരിയുടെ പിതാവ് ശകുനി ചൗധരി ആറുവട്ടം എം..എൽ.എയും എം.പിയുമായിരുന്നു. മാതാവ് പാർവതി ദേവിയും താരാപുർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ആർ.ജെ.ഡിയിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ സജീവമായ സമ്രാട്ട് ചൗധരി, 1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്നു.2014-ൽ ജെ.ഡി.യുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലും മന്ത്രിയായിരുന്നു. പിന്നീടാണ് സാമ്രാട്ട് ചൗധരി ബി.ജെ.പിയുടെ ഭാഗമായി. 2023 മാർച്ചിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലുമെത്തി. ബിഹാറിലെ പ്രബല ഒബിസി വിഭാഗമായ കുശ്‌വാഹ വിഭാഗത്തിൽനിന്നുള്ള നേതാവാണ് സാമ്രാട്ട് ചൗധരി. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാർ പറഞ്ഞു. പുതിയ സർക്കാരിൽ ജെ.ഡി.യുവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നീതീഷിനെ കുമാറിനെ മാറ്റുന്നതിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനുള്ള ബി.ജെ.പി പയറ്റുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments