Sunday, February 22, 2026
No menu items!
Homeവാർത്തകൾജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് അവകാശലംഘനം: വെൽഫെയർ പാർട്ടി

ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് അവകാശലംഘനം: വെൽഫെയർ പാർട്ടി

ചേലക്കര : ന്യായമല്ലാത്ത കാരണങ്ങൾ നികത്തി അർഹരായവർക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന ഭരണകൂട നിലപാട് അവകാശ ലംഘനമാണ്. സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് മൂലം കാലങ്ങളായി വിദ്യാഭ്യാസ, ചികിത്സ, ഭവന ആനുകൂല്യങ്ങൾ ഇക്കൂട്ടർക്ക് നിഷേധിക്കപ്പെടുകയാണ്. പാവപ്പട്ടവരും പിന്നാക്ക ജാതിക്കാരുമായ കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ആവശ്യപ്പെട്ടു. കാലങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കൊപ്പം തൃശ്ശൂർ ജില്ലാ കളക്ടറെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. സ്വത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരകളാക്കപ്പെടുന്നവർ കളക്ടർക്ക് നിവേദനവും നൽകി. ജില്ലാ സെക്രട്ടറി സരസ്വതി വലപ്പാട് ചേലക്കര മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി എം.ഷാജഹാൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments