ഗുജറാത്തില്‍ സ്വകാര്യ കമ്ബനിയുടെ മതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഏഴ് പേർ മരിച്ചു. മെഹ്സാനയിലെ ജസല്‍പൂരിലായിരുന്നു സംഭവം. നിരവധി പേർ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
ജസല്‍പൂരിലെ സ്റ്റീല്‍ ഇനോസ് സ്റ്റെയ്ൻലെസ് കമ്ബനിയിലാണ് അപകടം ഉണ്ടായത്. അണ്ടർഗ്രൗണ്ട് ടാങ്കിന് വേണ്ടി കുഴി എടുക്കുന്നതിനിടെ മണ്ണും പിന്നാലെ മതിലും ഇടിഞ്ഞുവീണ് തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
അപകട വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും ആംബുലൻസും അടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.



