Sunday, February 15, 2026
No menu items!
Homeവാർത്തകൾ2024 ലെ വനിതാ രത്ന പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

2024 ലെ വനിതാ രത്ന പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ വനിത രത്ന പുരസ്ക്കാരം നൽകി വരുന്നുണ്ട്. 2024 ലെ വനിതാ രത്ന പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ചുവടെ ചേർത്തിരിക്കുന്ന മേഖലകളിലേയ്ക്കാണ് പുരസ്ക്കാരം നൽകുന്നത്.

  1. സാമൂഹ്യ സേവനം
  2. കായികരംഗം
  3. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത
  4. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം
  5. വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത
  6. കലാരംഗം

മേൽ പരാമർശിച്ചിട്ടുള്ള 6 മേഖലകളിൽ പ്രാവണ്യം തെളിയിച്ച വനിതകൾക്കാണ് നൽകുന്നത്. മറ്റ് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മേൽ സൂചിപ്പിച്ച മേഖലകളിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന വനിതകളെ അവാർഡിനായി നാമനിർദ്ദേശം ചെയ്യുകയും അത്തരത്തിൽ ലഭിക്കുന്ന നോമിനേഷനുകൾ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 10 നാണ്. അവാർഡിനായി നോമിനേറ്റ് ചെയ്യുമ്പോൾ ചുവടെ രേഖപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

  1. അവാർഡിനായി നേമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളാകണം.
  2. കഴിഞ്ഞ 5 വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചവരായിരിക്കണം.
  3. അവസാന തീയതിയ്ക്കു ശേഷം ലഭിക്കുന്ന നോമിനേഷനുകൾ അവാർഡിന് പരിഗണിക്കുന്നതല്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments