തൃശൂർ: “ലഹരിക്കെതിരെ ചെസ്സ് ലഹരി” എന്ന സന്ദേശവുമായി ന്യൂറോൺസ് ചെസ് മൽസരം സെൻറ് തോമസ് കോളേജിൽ നടത്തി. ന്യൂറോൺസിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന തല ചെസ്സ് മത്സരത്തിനു മുന്നോടിയായി ലഹരിക്കെതിരെ ചെസ്സ് ലഹരി എന്ന ആപ്തവാക്യം മുൻ നിർത്തിയുള്ള കൂട്ടയോട്ടം തൃശൂർ എ.സി.പി. സലീഷ് എൻ. ശങ്കർ ദീപശിഖ നൽകി. സെൻറ് തോമസ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാണേങ്ങാടൻ ഫ്ളാഗ് ഓഫ് ചെയ്തു. ചെസ്മത്സരത്തിൻെറ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് നിർവ്വഹിച്ചു. ആർബിറ്റർ ആർ യു നൌഷാദ് മത്സരം നിയന്ത്രിച്ചു. ടി. ജി സുരേഷ് കുമാർ, ന്യൂറോൺസ് രക്ഷാധികാരി ഒ. എ. രാജു, അംഗങ്ങളായ രാജേഷ് കുമാർ കെ.ഡി (പ്ര ), അജീഷ് സണ്ണി (വൈ.പ്ര ), മുരളീധരൻ. പി (സെക്രട്ടറി ), പ്രിയേഷ് എം. ജെ(ട്രഷറർ), അരുൺ. എൻ(ജോ. ട്രഷറർ), രഘു. എം. ആർ (ചീഫ് കോർഡിനേറ്റർ ), ആന്റണി (ടൂർണമെന്റ് കോർഡിനേറ്റർ) എന്നിവർ സംസാരിച്ചു. പ്രിയങ്ക ബട്ട് അവതരണവും സതീഷ് സിദ്ധൻ ലഹരിക്കെതിരായ ബാന്ർ തത്സമയം തുണിയിൽ എഴുതി. നിരവധി പേർ മത്സരങ്ങളിൽ പങ്കെടുത്തു.



