Sunday, March 22, 2026
No menu items!
Homeവാർത്തകൾദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മിഥുൻ ചക്രവർത്തിക്ക്

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മിഥുൻ ചക്രവർത്തിക്ക്

ന്യൂഡൽഹി: മുതിർന്ന ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്കും പുരസ്കാരം സമ്മാനിക്കും. ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.

1977ൽ അഭിനയരംഗത്തെത്തിയ മിഥുൻ ചക്രവർത്തി, ആദ്യ സിനിമയിൽനിന്നുതന്നെ ദേശീയ പുരസ്കാരം നേടിയ ചുരുക്കം അഭിനേതാക്കളിലൊരാളാണ്. മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന അദ്ദേഹം നിലവിൽ ബിജെപിക്ക് ഒപ്പമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments