കൊയിലാണ്ടി: മേലടി ഉപജില്ലാ ശാസ്ത്രാത്സവം ശ്രീവാസുദോവാശ്രമം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലും നമ്പ്രത്തുകരയുപി സ്ക്കൂളിലുമായി ഒക്ടോബർ 17, 18 തിയ്യതികളിൽ നടത്താൻ ഇന്നു ചേർന്ന സ്വാഗത സംഘം എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഐ.ടി മേള മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലും വച്ചു നടക്കും. വിവിധ സബ് കമ്മിറ്റികൾ 3-10-24 നുളളിൽ വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ഒക്ടോബർ 1 ന് പ്രോഗ്രാം കമ്മിറ്റി 3.30 മണിക്ക് ആശ്രമം ഹയർ സെക്കൻഡറി സ്ക്കൂളിൽ വച്ചു ചേരുന്നതാണ്. അംഗങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.



