Tuesday, March 10, 2026
No menu items!
Homeവാർത്തകൾചേലക്കര: വെൽഫെയർ പാർട്ടി ഭൂസമരസമിതി കൺവെൻഷൻ

ചേലക്കര: വെൽഫെയർ പാർട്ടി ഭൂസമരസമിതി കൺവെൻഷൻ

ചേലക്കര: പതിറ്റാണ്ടിലേറെയായി വനഭൂമി പട്ടയത്തിന് വേണ്ടി അപേക്ഷകൾ നല്കി കാത്തിരിക്കുന്ന മണലിത്തറ വില്ലേജിലെ അപേക്ഷകരുടെ കൺവെൻഷൻ വെൽഫെയർ പാർട്ടി ഭൂസമരസമിതിയുടെ നേതൃത്വത്തിൽ കാളിയാറോഡ് ബിജു ടയർ വർക്ഷോപ്പ് പരിസരത്ത് വെച്ച് നടന്നു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം പി.കെ. ഹംസ എളനാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പട്ടയം നേടിയെടുക്കാൻ ഇച്ഛാശക്തിയുള്ള ജനപ്രതിനിധികൾ നമുക്ക് ഉണ്ടാകണം. പതിറ്റാണ്ട്കൾക്ക് മുൻപ് നല്കിയ 1845 അപേക്ഷകളിൽ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം ഞെട്ടിപ്പിക്കുന്നതും, ഈ ഭരണകൂടം എത്രത്തോളം ജനവിരുദ്ധമാണ് എന്നതിന് ഉദാഹരണവുമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂസമരസമിതി ജില്ലാകമ്മിറ്റി അംഗം പി എം ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.
മണലിത്തറ വില്ലേജ് പട്ടയ സമര സമിതി രൂപീകരിച്ചു. കൺവീനറായി സി എസ് ബഷീറിനെയും സെക്രട്ടറിയായി വി കെ സൈനുദ്ധീനെയും തെരെഞ്ഞെടുത്തു.
എം സദാനന്ദൻ സ്വാഗതവും സി എസ് ബഷീർ നന്ദിയും അറിയിച്ച് സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments