കൊച്ചി: ചലച്ചിത്ര സംവിധായകൻ എം.മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷേ, ശാലിനി എൻറെ കൂട്ടുകാരി, ഇടവേള, വിട പറയും മുമ്പ്, അങ്ങനെ ഒരു അവധിക്കാലത്ത്, രണ്ട് പെൺകുട്ടികൾ തുടങ്ങിയ സിനിമയുടെ സംവിധായകനാണ് മോഹൻ.
അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് ജോൺപോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തു ഇടവേള, ശാലിനി എന്റെ കൂട്ടുകാരി പോലുള്ള സിനിമകളീൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.
തന്റെ രണ്ടുപെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയെ ആണ് മോഹൻ വിവാഹം ചെയ്തത്. ഈ ദമ്പതിമാർക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട്.
ഇരിങ്ങാലക്കുട സ്വദേശിയാണ്.



