Friday, April 3, 2026
No menu items!
Homeവാർത്തകൾഇന്ന് കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനം ഭാഗികമായി മുടങ്ങും

ഇന്ന് കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനം ഭാഗികമായി മുടങ്ങും

തിരുവനന്തപുരം: ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഇന്ന് (ഞായറാഴ്ച) രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

കെഎസ്ഇബിയുടെ മറ്റ് സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകളും ഈ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നു. ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments