Saturday, November 21, 2026
No menu items!
Homeവാർത്തകൾഎസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ കുറ്റപത്രം നവംബര്‍ 26 നകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതിയുടെ...

എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ കുറ്റപത്രം നവംബര്‍ 26 നകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം.

കൊച്ചി: എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ ഹൈക്കോടതിയുടെ അന്ത്യശാസനം. വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ കേസില്‍ കുറ്റപത്രം നവംബര്‍ 26 നകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വീഴ്ച വരുത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരന്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിലെ കുറ്റപത്രം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചെന്നും, എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്. ഇക്കാര്യം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് കൊല്ലം വിജിലന്‍സ് കോടതിയിലാണ്.എന്നാല്‍ കേസുകള്‍ വിവിധ ജില്ലകളിലായി കിടക്കുകയാണെന്നും, അതിനാല്‍ എഫ്‌ഐആറുകളും മറ്റ് രേഖകളും കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. എന്നാല്‍ എസ്‌ഐടിയുടെ ആവശ്യം ജസ്റ്റിസ് എ ബദറുദ്ദീന്‍ അംഗീകരിച്ചില്ല.

ഈ മാസം 26 നകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. മറ്റു ജില്ലകളിലുള്ള കേസിലെ രേഖകളെല്ലാം കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ജുഡീഷ്യല്‍ ഓര്‍ഡറും പുറപ്പെടുവിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments