Saturday, November 21, 2026
No menu items!
Homeവാർത്തകൾഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി; ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി സർവീസുകൾ...

ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി; ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി.

റിയാദ്: ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷയാതോടെ ചെങ്കടല്‍ മേഖല വീണ്ടും യുദ്ധ ഭീതിയിൽ. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖം സൗദി ആക്രമിച്ചു. ഹൂതികളുടെ ആയുധക്കടത്ത് തടയുക എന്നതായിരുന്നു ലക്ഷ്യം. സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈല്‍-ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകര്‍ത്തതായും സഖ്യസേന വ്യക്തമാക്കി.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലേക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്ന പ്രധാന തുറമുഖമാണ് ഹൊദൈദ. ഈ പ്രദേശം വിട്ടുപോകാന്‍ സഖ്യസേന നേരത്തെ തന്നെ സാധാരണ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ചരക്കുനീക്കം തുടരുമെന്നും യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി വ്യക്തമാക്കി.ആക്രമണത്തിന് തിരിച്ചടിയെന്നോണം തെക്കന്‍ സൗദി അറേബ്യയിലെ പവര്‍ സ്റ്റേഷനിലും തുറമുഖവും ആക്രമിച്ചതായി ഹൂതികള്‍ അറിയിച്ചു. കൂടാതെ സൗദിക്ക് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി ഉടനെന്ന് ഹൂത്തികളും വ്യക്തമാക്കിയതോടെ ചെങ്കടല്‍ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.വരും മണിക്കൂറുകളിൽ അതിരൂക്ഷ വ്യോമാക്രമണം നടത്തുമെന്നു ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു. ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. എയർ ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമാം സർവീസുകൾ 30 വരെയും ജിദ്ദ സർവീസുകൾ 24 വരെയും റദ്ദാക്കി. ഇൻഡിഗോയുടെ എല്ലാ സർവീസുകളും 30 വരെ റദ്ദാക്കിയിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments