Wednesday, November 18, 2026
No menu items!
Homeവാർത്തകൾമെസിയെ കൊണ്ടുവരുമെന്ന പേരില്‍ നടന്ന സ്‌പോണ്‍സര്‍ തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി...

മെസിയെ കൊണ്ടുവരുമെന്ന പേരില്‍ നടന്ന സ്‌പോണ്‍സര്‍ തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: മെസിയെ കൊണ്ടുവരുമെന്ന പേരില്‍ നടന്ന സ്‌പോണ്‍സര്‍ തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. അന്വേഷണത്തിനായി എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.

മുന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ നവംബര്‍ 12 ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു.അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിനുള്ള കരാര്‍ യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കാന്‍ മന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസവും സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ സ്പോർട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലി, സി. സത്യപാലന്‍, എന്നിവരെയും പ്രതിചേര്‍ത്തേക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments