ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 80 ഒഴിവുകൾ ആണുള്ളത്. ട്രേഡ്, ഡിപ്ലോമ, ഗ്രാജുവേറ്റ് വിഭാഗങ്ങളിൽ ആണ് നിയമനം. ഐടിഐ, ഡിപ്ലോമ, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 18.
ഒഴിവുകളുടെ വിവരങ്ങൾ
1.ട്രേഡ് അപ്രന്റീസ്ഐടിഐ ഇലക്ട്രീഷ്യൻ- 25
ഫിറ്റർ- 16
ഇലക്ട്രോണിക്സ് മെക്കാനിക്- 09
സ്റ്റൈപ്പൻഡ്: 1 വർഷത്തെ ഐടിഐ കോഴ്സ് കഴിഞ്ഞവർക്ക് 10,560 രൂപ
2 വർഷത്തെ കോഴ്സ് കഴിഞ്ഞവർക്ക് 11,040 രൂപ
പ്രായപരിധി: 18 – 24 വയസ്സ് (18.11.2026 അനുസരിച്ച്).
2. ഡിപ്ലോമ അപ്രന്റീസ്
മെക്കാനിക്കൽ -04
ഇലക്ട്രിക്കൽ- 03
ഇലക്ട്രോണിക്സ് -02
സിവിൽ -06
സ്റ്റൈപ്പൻഡ്: 10,900 രൂപ
പ്രായപരിധി: 18 – 25 വയസ്സ് (18.11.2026 അനുസരിച്ച്).
തിരഞ്ഞെടുപ്പ് രീതി
ഐടിഐ/ഡിപ്ലോമ/ബിരുദ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ളവർ ആദ്യം NAPS/NATS പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. അതിനുശേഷം NPCIL ഔദ്യോഗിക വെബ്സൈറ്റായ www.npcilcareers.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.npcilcareers.co.in/NAPSA20262910/candidate/Default.aspx

