Monday, November 2, 2026
No menu items!
Homeവാർത്തകൾഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനമുണ്ടാകും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനമുണ്ടാകും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനമുണ്ടാകും. ഇതുവരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴിയുള്ള ദര്‍ശനമുണ്ടായിരുന്നത്. എന്നാല്‍ ഈ സംവിധാനം വഴി ദര്‍ശനത്തിനുള്ളവരുടെ എണ്ണം കൂടിയതുകൊണ്ടാണ് എല്ലാ ദിവസവുമാക്കാന്‍ ദേവസ്വം തീരുമാനിച്ചത്.

ഉദയാസ്തമയപൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് രണ്ടുമണിക്കൂര്‍ മാത്രമേ വെര്‍ച്വല്‍ ക്യൂ ഉണ്ടാകൂ. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള ആറ് സ്ലോട്ടുകളിലും ഉച്ചതിരിഞ്ഞ് രണ്ടുസ്ലോട്ടുകളിലുമായി ബുക്ക് ചെയ്യാം. ഒരു സ്ലോട്ടില്‍ 300 പേര്‍ക്ക്. ആകെ എട്ടുസ്ലോട്ടുകളിലായി ദിവസവും 2,400 പേര്‍ക്ക് തൊഴാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments