Thursday, October 22, 2026
No menu items!
Homeവാർത്തകൾ'ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്ന് കോടതിയില്‍ഉറപ്പ് നൽകി': സൗരവ് ദാസും അശുതോഷ് റാങ്കയും ജയിൽ...

‘ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്ന് കോടതിയില്‍ഉറപ്പ് നൽകി’: സൗരവ് ദാസും അശുതോഷ് റാങ്കയും ജയിൽ മോചിതരായി

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെയുള്ള കസ്റ്റഡിക്കേസിൽ ജാമ്യം ലഭിച്ച സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും ജയിൽ മോചിതരായി. സമാധാനാന്തരീക്ഷം തകർക്കില്ലെന്ന് നേതാക്കൾ കോടതിയിൽ രേഖാമൂലം ഉറപ്പുനൽകി. വിലക്ക് നിലനില്‍ക്കുന്നിടത്തോളം ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യില്ലെന്ന് എഴുതി നൽകുകയായിരുന്നു. ജാമ്യത്തിനായി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും വ്യവസ്ഥ പ്രാകാരമാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവ് സ്വാഗതാർഹമെന്ന് ക്രോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രതികരിച്ചു. സത്യം ജയിച്ചു എന്ന് സൗരവ് ദാസും പ്രതികരിച്ചു. ജന്തർ മന്തറിലെ ബാരിക്കേഡുകൾ തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഇരുവര്‍ക്കും മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജന്തർ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ജന്തർ മന്തറിലെ അടച്ചുപൂട്ടിയിരുന്ന ഗേറ്റുകൾ മറികടന്ന് ഇരുവരും അകത്തുകടന്നത്. ഇതേത്തുടർന്ന് ജന്തർ മന്തറിലെ നിരോധിക്കപ്പെട്ട സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്ന കേസിൽ ഒക്ടോബർ 14മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments