Thursday, October 8, 2026
No menu items!
Homeവാർത്തകൾഎയർ മാർഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി

എയർ മാർഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷല്‍ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ് (എ.പി.സിങ്) ഒക്ടോബർ 31-ന് വിരമിക്കുന്നതിനെ തുടർന്നാണ് നിയമനം. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.1986-ല്‍ വ്യോമസേനയുടെ ഭാഗമായ അദ്ദേഹം മിറാഷ്-2000, മിഗ്, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങളിലുമായി 3,500-ലധികം മണിക്കൂറുകള്‍ പറക്കല്‍ പരിചയസമ്പന്നനാണ്. കാർഗില്‍ യുദ്ധം, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സഫേദ് സാഗർ എന്നിവയില്‍ സജീവ പങ്കാളിയായിരുന്ന അശുതോഷ് ദീക്ഷിത്, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള വിവിധ നിർണായക പദവികളും വഹിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments