Wednesday, October 7, 2026
No menu items!
Homeവാർത്തകൾഅന്തിമയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലില്‍ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ച്ചകളും കാണാം; സണ്‍സെറ്റ് ക്രൂയിസ്...

അന്തിമയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലില്‍ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ച്ചകളും കാണാം; സണ്‍സെറ്റ് ക്രൂയിസ് ബോട്ടിന്റെ സർവീസ് തുടങ്ങി.

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സണ്‍സെറ്റ് ക്രൂയിസ് ബോട്ടിന്റെ ആദ്യ സർവീസ് തിങ്കളാഴ്ച ആലപ്പുഴയില്‍ നിന്ന് തുടങ്ങി.അന്തി മയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലില്‍ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ച്ചകളും ഇനി കുറഞ്ഞ ചെലവില്‍ കണ്‍കുളിർക്കെ ആസ്വദിക്കാം.
സീ കുട്ടനാട്’ എന്ന ബോട്ടാണ് ദിവസവും വൈകീട്ട് 5.30 ന് യാത്ര തിരിച്ചു, നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലൂടെ, സായി-മംഗലശ്ശരി-കുപ്പപ്പുറം-പുഞ്ചിരി വഴി രണ്ട് മണിക്കൂർ കറങ്ങി തിരിച്ചെത്തുക. ആകെ 90 സീറ്റുകളുള്ള ബോട്ടില്‍ 30 എണ്ണം മുകള്‍ നിലയിലാണ്. ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്.

കാലത്തിനനുസരിച്ചു പരിഷ്ക്കരിക്കുന്ന ജല ഗതാഗത വകുപ്പിന്റെ, സഞ്ചാരികളെ ആകർഷിക്കാനുള്ള ഏറ്റവും പുതിയ പദ്ധതിയാണ് സണ്‍സെറ്റ് ക്രൂയിസ് ബോട്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജി സുധാകരൻ എം എല്‍ എ പറഞ്ഞു. സാധാരണക്കാർക്കും കുറഞ്ഞ നിരക്കില്‍ കായലിലെ മനോഹരമായ അസ്തമയ ദൃശ്യം ആസ്വദിക്കാനാകും എന്നതാണ് സർവീസിന്റെ പ്രത്യേകത.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജലഗതാഗത വിനോദസഞ്ചാര മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിനായി ആവിഷ്കരിച്ച ഈവനിംഗ് സണ്‍സെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജി. സുധാകരൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ.ഡി. തോമസ് എംഎല്‍ എ അധ്യക്ഷത വഹിച്ചു.

പുതിയ സർവീസ് വഴി ആലപ്പുഴയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് എ ഡി തോമസ് എം എല്‍ എ പറഞ്ഞു. മുല്ലയ്ക്കല്‍ വാർഡ് കൗണ്‍സിലർ സതീദേവി, ജല ഗതാഗത വകുപ്പ് ഡയറക്ടർ ജെ ഒ അരുണ്‍, പ്രൊജക്റ്റ്‌ ഓഫീസർ എം വി അരുണ്‍ എന്നിവർ സംസാരിച്ചു. സണ്‍സെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ബുക്കിങ്ങിന് 9400050326 നമ്പറില്‍ ബന്ധപ്പെടണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments