Wednesday, September 30, 2026
No menu items!
Homeവാർത്തകൾവിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം

വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം

കൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തമുണ്ടായി. മൂന്ന് നിലകളുള്ള ഈ ഹോട്ടലിന്റെ മുകളിലെ നിലയിൽ ഇന്നലെ വൈകിട്ട് ആറുമക്കോടോടെയാണ് തീപിടിച്ചത്. ശക്തമായ കടൽക്കാറ്റ് കാരണം തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും നേവിയും കോസ്റ്റ് ഗാർഡും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഐ.എൻ.എസ്. ദ്രോണയിലെ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. രാത്രി ഒൻപതരയോടെ തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള പുരാതന കെട്ടിടമാണിത്. എങ്കിലും, ഹോട്ടലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments