Wednesday, September 30, 2026
No menu items!
Homeവാർത്തകൾലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ സംസ്ഥാന സര്‍ക്കാർ ഒരുങ്ങുന്നു.

ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ സംസ്ഥാന സര്‍ക്കാർ ഒരുങ്ങുന്നു.

തിരുവനന്തപുരം: ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളില്‍ ജാമ്യവ്യവസ്ഥ കടുപ്പിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനുമുള്ള നടപടികളില്‍ ഗതാഗതവകുപ്പ് നിയമോപദേശം തേടി. ആഭ്യന്തര വകുപ്പുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം. നിലവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകട മരണങ്ങളോ ഗുരുതര പരിക്കുകളോ ഉണ്ടാകുമ്പോള്‍ മാത്രമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നത്. ഇതിന് മാറ്റം വരുത്താനാണ് ആലോചന

റോഡിലെ നിയമലംഘനങ്ങള്‍ തടയുന്നതിനായി ‘കേരള റോഡ് സുരക്ഷാ മിഷന്‍’ ഉടന്‍ ആരംഭിക്കും. ഗതാഗതമന്ത്രി വൈസ് ചെയര്‍മാനും ആഭ്യന്തര, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി മന്ത്രിമാര്‍ അംഗങ്ങളുമായ ഉന്നതതലസമിതി രൂപീകരിച്ചു. പ്രവര്‍ത്തനം വൈകാതെ പഞ്ചായത്തുതലം വരെ വ്യാപിപ്പിക്കും. ബോധവല്‍ക്കരണവും കര്‍ശന നിയമനടപടികളും ഒരേപോലെ ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാപാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments