Sunday, March 8, 2026
No menu items!
Homeവാർത്തകൾആശാന്‍ സാഹിത്യോത്സവം

ആശാന്‍ സാഹിത്യോത്സവം

കാട്ടാക്കട : കാട്ടാക്കട താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആശാന്‍ സാഹിത്യോല്‍സവം സംഘടിപ്പിച്ചു. ചൊവ്വാഴ്ച മലയിന്‍കീഴ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ രവികുമാര്‍.എസ്.അധ്യക്ഷനായി. ആശാന്‍ കൃതികളെ കുറിച്ച് ഡോ.ബി.വി.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച ആശാന്‍ കവിതകളുടെ ആലാപനവും പ്രസംഗവും നടന്നു. ആശാന്‍ കവിതകളുടെ ദൃശ്യാവിഷ്‌ക്കാരവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.പി.സുനില്‍കുമാര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വാസുദേവന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments