Friday, September 4, 2026
No menu items!
Homeവാർത്തകൾമിനിറ്റിനുള്ളിൽ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡും, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പ്രിന്‍റ് ചെയ്തെടുക്കാവുന്ന മെഷീനുകൾ വരുന്നു.

മിനിറ്റിനുള്ളിൽ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡും, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പ്രിന്‍റ് ചെയ്തെടുക്കാവുന്ന മെഷീനുകൾ വരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രിന്‍റ് ചെയ്തെടുക്കാന്‍ സംവിധാനം വരുന്നു. ദുബൈ മോഡല്‍ കിയോസ്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഈ മാസം തന്നെ ആദ്യ കിയോസ്ക് സ്ഥാപിക്കാനാണ് തീരുമാനം. ദുബൈയിലെ മെട്രോ സ്റ്റേഷനിലും ഫുഡ്ബോള്‍ സ്റ്റേഡിയങ്ങളിലുമൊക്കെ പോയാല്‍ ആര്‍ടിഎ സ്മാര്‍ട്ട് കിയോസ്കുകള്‍ കാണാം. വെറും ഒരു മിനിറ്റിനുള്ളിൽ നമുക്ക് പുത്തന്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഈ മെഷീനുകളില്‍ നിന്ന് പ്രിന്‍റ് ചെയ്ത് എടുക്കാം. ഇതേ ഹൈ ടെക് രീതിയിലേക്ക് ചുവട് വയ്ക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പും. നിലവില്‍ പരിവാഹന്‍ സൈറ്റിലെല്ലാം ഉള്ളത് ഡൗണ്‍ലോഡ് യുവര്‍ ഡ്ലൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ ആര്‍സി എന്നാണ്.കിയോസ്കുകള്‍ സ്ഥാപിക്കുന്നതോടെ പ്രിന്‍റ് യുവര്‍ ഓണ്‍ഡ്രൈവിങ് ലൈസന്‍സ് ഓര്‍ ആര്‍സി എന്നതിലേക്ക് മാറും. കാലതാമസമെടുക്കാതെ ലൈസന്‍സ് കാര്‍‌ഡ് ലഭിക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും. ലൈസന്‍സ് പുതുക്കുന്നതിനും കിയോസ്കുകളില്‍ സംവിധാനമുണ്ട്. പൈലറ്റ് അടിസ്ഥാനത്തില്‍ ഗതാഗത കമ്മീഷണറേറ്റിലാണ് കിയോസ്ക് ആദ്യം സ്ഥാപിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments