Saturday, March 7, 2026
No menu items!
Homeവാർത്തകൾഎൻജിനിയറിങ് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ആർക്കിടെക്‌ചർ ഒന്നാം അലോട്ട്മെന്റും

എൻജിനിയറിങ് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ആർക്കിടെക്‌ചർ ഒന്നാം അലോട്ട്മെന്റും

സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്സു‌കളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്‌ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രികൃത അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. പേര്, റോൾ നമ്പർ, അലോട്ട്മെന്റ്റ് ലഭിച്ച കോഴ്സ്, കോളേജ്, കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോ ട്ട്മെന്റ്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതായി അലോട്ട്മൻ്റ് ലഭിക്കുന്നവർ അലോട്ട്മെൻ്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ്‌ 27ന് പകൽ രണ്ടിന് ഓൺലൈൻ പേയ്മെൻ്റ് മുഖാന്തരമോ ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ ഒടുക്കണം. 27ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം. ആർക്കിടെക്‌ചർ കോഴ്സു‌കൾക്ക് അലോട്ട്മെൻ്റ ലഭിക്കുന്നവർ ഫീസ് 24ന് പകൽ രണ്ടിനുള്ളിൽ ഒടുക്കി വൈകിട്ട് മൂന്നിനുള്ളിൽ പ്രവേശനം നേടണം.

നിശ്ചിത സമയത്തിനുള്ളിൽ ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെയും കോളേജുകളിൽ ഹാജരായി (എൻജിനിയറിങ്, ഫാർമസി കോഴ്‌സുകൾക്ക് ഒന്നാം ഘട്ടത്തിലെ അലോട്ട്മെന്റിൽ തുടരുന്നവർ ഉൾപ്പെടെ) പ്രവേശനം നേടാത്തവരുടേയും അലോട്ട്മെന്റും ഹയർഓപ്ഷനും റദ്ദാകും. വിവരങ്ങൾക്ക്: www.cee.kerala.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments