ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ദിയോഗാർ (ഝാർഖണ്ഡ്), കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ വകുപ്പ് ഈ വർഷം നടത്തുന്ന രണ്ടാമത് ബാച്ച് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ പബ്ലിക് ഹെൽത്ത് (ബി.പി.എച്ച്+എം.പി.എച്ച്) (ഡ്യൂവെൽ ഡിഗ്രി) പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. അഞ്ചുവർഷമാണ് കോഴ്സ് കാലാവധി. പൊതുജനാരോഗ്യത്തിൽ ഇന്ത്യയിലെ ആദ്യ ഇരട്ട ബിരുദ പ്രോഗ്രാമാണ്. ആകെ സീറ്റ്: 10 (ജനറൽ -4, ഒ.ബി.സി -3, എസ്.സി-2, എസ്.ടി -1). കോഴ്സ് 2026 ഒക്ടോബറിൽ ആരംഭിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ (എസ്.സി / എസ്.ടി/ ഒ.ബി.സി- എൻ.സി.എൽ/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി) കുറയാതെ പ്ലസ് ടു/ ഹയർസെക്കൻഡറി/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഇംഗ്ലീഷിന് 40 ശതമാനം മാർക്കുണ്ടാകണം. 2026 ഡിസംബർ 3ന് 17 വയസ്സ് തികഞ്ഞിരിക്കണം. നീറ്റ്-യു.ജി 2026 സ്കോർ അടിസ്ഥാനത്തിലാവും പ്രവേശനം. കാമ്പസിനുള്ളിൽ ഹോസ്റ്റൽ സൗകര്യമില്ല. അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 1000 രൂപ. എസ്.സി / എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. പഠന വിഷയം: എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിക്സ് ആൻഡ് ഹെൽത്ത് പ്രൊമോഷൻ, ഹെൽത്ത് മാനേജ്മെന്റ് ആൻഡ് കമ്യൂണിക്കേഷൻ, ട്രൈബൽ ഹെൽത്ത് എന്നിവ ഇലക്ടിവ്സ്/ സ്പെഷാലിറ്റീസ് വിഷയങ്ങളാണ്. ബി.പി.എച്ച് നേടി പുറത്തുപോകാനുള്ള എക്സിറ്റ് ഓപ്ഷനുണ്ട്. 3 വർഷത്തിനകം എം.പി.എച്ചിന് പുനഃപ്രവേശനവും നേടാം. കോഴ്സ് ഫീസ്: ബി.പി.എച്ചിന് ഒരുലക്ഷം രൂപയും എം.പി.എച്ചിന് 77,000 രൂപയുമാണ് ഫീസ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് 10,000 രൂപ. പഠിച്ചിറങ്ങുന്നവർക്ക് പബ്ലിക് ഹെൽത്ത് പ്രഫഷനലാകാം. വിവരങ്ങൾക്ക്: www.aiimsdeoghar.edu.in

