വെട്ടുകാട്: എസ്.എൻ.ഡി.പി.യോഗംവെട്ടുകാട് ശാഖയുടെ ആഭിമുഖ്യത്തിൽ 170-ാംമത് ശ്രീനാരായണഗുരു ജയന്തി ആഘോഷം നടത്തി. രാവിലെ 8.30ന് ഗുരുപൂജയും തുടർന്ന് ഗുരുദേവകീർത്തനങ്ങൾ ആലപിച്ച് ഭക്തിനിർഭരമായഘോഷയാത്രയും നടന്നുവെട്ടകാട് ശാഖാമന്ദിരത്തിൽ ഘോഷയാത്ര സമാപിച്ചു. പ്രസ്തുത ചടങ്ങിന് ശാഖാ പ്രസിഡന്റ് ശ്രീ സോമൻ കാവുംചിറയിൽ, വൈസ് പ്രസിഡണ്ട് ശിവരാമൻ കൊട്ടേക്കാട്ടുപറമ്പിൽ, സെക്രട്ടറി സുധാകരൻ പൂണത്ത് മുതലായവർ നേതൃത്വം നൽകി.



