Thursday, August 20, 2026
No menu items!
Homeവാർത്തകൾജമ്മു കശ്മീരിനെ ഇന്ത്യയുടെ 'പ്രധാന ഭാഗം' എന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ...

ജമ്മു കശ്മീരിനെ ഇന്ത്യയുടെ ‘പ്രധാന ഭാഗം’ എന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെ ഇന്ത്യയുടെ ‘പ്രധാന ഭാഗം’ എന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്ത്. സംഭവത്തില്‍ പാകിസ്ഥാന്‍ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്രജ്ഞന്‍ നതാലി ബേക്കറെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. കശ്മീര്‍ തര്‍ക്ക വിഷയത്തില്‍ അമേരിക്കയുടെ നിലപാടിന് വിരുദ്ധമാണ് ഈ പരാമര്‍ശമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.ജമ്മു കശ്മീര്‍ അന്താരാഷ്ട്ര അംഗീകാരമുള്ള തര്‍ക്ക പ്രദേശമാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും കശ്മീരി ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി മാത്രമേ ഇതിന്റെ അന്തിമ തീര്‍പ്പ് ഉണ്ടാകാവൂ എന്നും പാകിസ്ഥാന്‍ ആവര്‍ത്തിച്ചു. ഗോറിന്റെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതും അമേരിക്കയുടെ ദീര്‍ഘകാല നിലപാടിന് വിരുദ്ധവുമാണെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.ശ്രീനഗറിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെര്‍ജിയോ ഗോര്‍ ഈ പരാമര്‍ശം നടത്തിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതായി വിലയിരുത്തിയ ഗോര്‍, ജമ്മു കശ്മീരിലേക്കുള്ള യാത്ര സംബന്ധിച്ച യുഎസിന്റെ ട്രാവല്‍ അഡൈ്വസറി പുനഃപരിശോധിക്കുമെന്നും സൂചിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരും കേന്ദ്രഭരണകൂടവും സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികളെ ഗോര്‍ അഭിനന്ദിച്ചു.ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ താന്‍ അതീവ സന്തോഷവാനാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നും ഗോര്‍ പറഞ്ഞു. ഒമര്‍ അബ്ദുല്ലയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് അംബാസഡറുടെ പരാമര്‍ശം തള്ളിക്കളഞ്ഞ പാകിസ്ഥാന്‍, കശ്മീര്‍ വിഷയത്തില്‍ അമേരിക്ക തങ്ങളുടെ മുന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കണമെന്നും അത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments